ബിസിനസ് രംഗം ഉറ്റുനോക്കുന്നു ആദ്യ നൂറു ദിനം
പി. കിഷോര്‍ / മനോരമ ബിസിനസ് ന്യൂസ് 17.05.2011 അഞ്ചുകൊല്ലത്തിലൊരിക്കല്‍ യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ചലനങ്ങള്‍ ഉണ്ടാവുക പതിവാണ്. ബിസിനസ് രംഗത്ത് ആവേശം പടരുകയും പുതിയ നിക്ഷേപ പദ്ധതികള്‍ക്കു ജീവന്‍ വയ്ക്കുകയും ചെയ്യും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുണ്ടാവും. ഭരണത്തില്‍ തന്നെ വേറൊരു തരം സംസ്ക്കാരം വരുന്നതിനാല്‍ ഓട്ടോകളും ടാക്സികളും കൂടുതല്‍ ഓടും. ഹോട്ടലുകളില്‍ അതിഥികള്‍ നിറയും, റസ്റ്ററന്റുകളില്‍ ആളുകൂടും. പ്രതീക്ഷകള്‍ വളരും. പക്ഷേ നേരിയ ഭൂരിപക്ഷം മാത്രം ഉള്ളതിനാല്‍ ഇക്കുറി ബിസിനസ് സമൂഹം സംശയിച്ചു നില്‍ക്കുകയാണ്. ഭരണത്തിന്റെ ആദ്യ 100 ദിവസം എങ്ങനെയുണ്ടെന്നത് ബിസിനസ് സമൂഹം ഉറ്റുനോക്കുമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. തീരുമാനങ്ങള്‍ ഉണ്ടാവുന്നുണ്ടോ, മാറ്റങ്ങള്‍ വരുന്നുണ്ടോ, നിക്ഷേപാവസരങ്ങളോടുള്ള സമീപനം എങ്ങനെ എന്നതനുസരിച്ചാവും സാമ്പത്തിക വളര്‍ച്ച. നിലവില്‍ കേരളം സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയില്‍ ഒന്‍പതാം സ്ഥാനത്താണ്. സ്വകാര്യ നിക്ഷേപം പൂജ്യം എന്നു പറയേണ്ടി വരും. ഭൂരിപക്ഷം സംസ്ഥാനങ്ങളുടേയും താഴെ തട്ടിലാണു കേരളം. അതു മാറണമെങ്കില്‍ പിടിവാശി ...