സാമ്രാജിത്വ കെണിയും ഡോ. ഐസക്കും : ആസാദ്
ഷാവേസിന്റെ നാട്ടിലേക്കും ഡോ. തോമസ് ഐസക്ക് ക്ഷണിക്കപ്പെട്ടി രിക്കുന്നു. ജനകീയാസൂത്രണത്തെക്കുറിച്ച് ഐസക്കില്‍ നിന്ന് പഠിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത് നിസ്സാരക്കാരാരുമല്ല. ഷാവേസിന്റെ ഉപദേശകയായ മാര്‍ത്ത ഹാര്‍നേക്കറാണ്. അല്‍ത്തൂസറിന്റെ പ്രിയ പ്പെട്ട ശിഷ്യകളിലൊരാള്‍. എണ്‍പതില്‍പരം ഗ്രന്‌ഥങ്ങളുടെ കര്‍ത്താവ്. ക്യൂബയില്‍ ഗവേഷകയായിരുന്നു. പരിചയപ്പെടുത്തു ന്നത് ഐസക്ക് ആയതുകൊണ്ട് (ദേശാഭി മാനി വാരിക 4 നവം. 2007) തെറ്റാനിടയില്ല. ഏതളവിലും അദ്ദേഹം അഭിമാനിക്കട്ടെ. ജനകീയാസൂത്രണം സംബന്ധിച്ച തന്റെ ഇംഗ്ലീഷ് പുസ്‌തകമാണ് അവരെ പ്രചോദി പ്പിച്ചതെന്ന് ഐസക്ക് തന്നെ വെളിപ്പെടു ത്തുന്നു. പുസ്‌തകം അവര്‍ക്ക് നല്‍കിയത് പ്രകാശ് കാരാട്ടാണ് എന്നുകൂടി എഴുതി ക്കൊണ്ട് അതിന്റെ ആധികാരികതയ്‌ക്ക് ഐസക്ക് അടിവരയിടുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്‌ത മായ അടിത്തറയുളള, ലോകത്തില്‍ രണ്ടാമതായി ബാലറ്റ് പേപ്പറിലൂടെ ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ അധികാരത്തി ലേറ്റിയ കേരളത്തെ കീഴടക്കാന്‍ കഴിഞ്ഞ ഡോ. ഐസക്കിന് വെനുസ്വല നിസ്സാരം തന്നെ! കേരളത്തില്‍ ലഭിച്ച അംഗീകാരം മാത്രം മതി പങ്കാളിത്തവി...